Skip to content
loyalties.space
Cart0
Back to the book

Bharat Shelf

കെരളൊല്പത്തി (1843)

Hermann Gundert · 1843

കെരളൊല്പത്തി (1843) - വിക്കിഗ്രന്ഥശാല ഉള്ളടക്കത്തിലേക്ക് പോവുക പ്രധാന മെനു പ്രധാന മെനു സൈഡ്‌ബാറിലേക്ക് മാറ്റുക മറയ്ക്കുക ഉള്ളടക്കം പ്രധാന താൾ പുതിയ താളുകൾ പുസ്തകം ചേർക്കുക ഏതെങ്കിലും താൾ പങ്കാളിത്തം സമീപകാല മാറ്റങ്ങൾ പ്രത്യേക താളുകൾ വിക്കി പഞ്ചായത്ത് Embassy ധനസമാഹരണം വഴികാട്ടി സഹായം മാർഗ്ഗരേഖകൾ ആശയവിനിമയം തൽസമയ സം‌വാദം മെയിലിങ് ലിസ്റ്റ് തിരയൂ തിരയൂ ദൃശ്യരൂപം സംഭാവന ചെയ്യുക അംഗത്വമെടുക്കുക പ്രവേശിക്കുക വ്യക്തിഗത ഉപകരണങ്ങൾ സംഭാവന ചെയ്യുക അംഗത്വമെടുക്കുക പ്രവേശിക്കുക കെരളൊല്പത്തി (1843) ഭാഷകൾ ചേർക്കുക കണ്ണികൾ ചേർക്കുക രചന സ്രോതസ്സ് സംവാദം മലയാളം വായിക്കുക തിരുത്തുക നാൾവഴി കാണുക ഉപകരണങ്ങൾ ഉപകരണങ്ങൾ സൈഡ്‌ബാറിലേക്ക് മാറ്റുക മറയ്ക്കുക പ്രവൃത്തികൾ വായിക്കുക തിരുത്തുക നാൾവഴി കാണുക സാർവത്രികം ഈ താളിലേക്കുള്ള കണ്ണികൾ അനുബന്ധ മാറ്റങ്ങൾ അപ്‌ലോഡ്‌ സ്ഥിരംകണ്ണി താളിന്റെ വിവരങ്ങൾ ഈ താൾ ഉദ്ധരിക്കുക ചെറുതാക്കിയ യൂ.ആർ.എൽ. ലഭ്യമാക്കുക അച്ചടി/കയറ്റുമതി അച്ചടിരൂപം ഡൗൺലോഡ് ഇപബ് ഡൗൺലോഡ് മൊബി (MOBI) ഡൗൺലോഡ് പി.ഡി.എഫ്. മറ്റ് ഫോർമാറ്റുകൾ ഇതരപദ്ധതികളിൽ വിക്കിഡേറ്റ ഇനം ദൃശ്യരൂപം സൈഡ്‌ബാറിലേക്ക് മാറ്റുക മറയ്ക്കുക ഡൗൺലോഡ് വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന് കെരളൊല്പത്തി രചന:ഹെർമൻ ഗുണ്ടർട്ട് (1843) [ 5 ] കെരളൊല്പത്തി ൧. പരശുരാമന്റെ കാലം. കൃത, ത്രെതാ, ദ്വാപര, കലി എന്നിങ്ങിനെ നാലു യുഗത്തിങ്കലും അനെകം രാജാക്കന്മാ ർ ഭൂമി വഴിപൊലെ വാണു രക്ഷിച്ചതിന്റെ ശെഷം- ക്ഷത്രിയകുലത്തിങ്കൽ ദുഷ്ടരാജാ ക്കന്മാരുണ്ടായവരെ മുടിച്ചു (-നിഗ്രഹിച്ചു) കളവാനായിക്കൊണ്ടു ശ്രീ പരശുരാമൻ അ വതരിച്ചു- എങ്കിലൊ-പണ്ടു ശ്രീ പരശുരാമൻ ഇരുവത്തൊന്നു വട്ടം മൂടിക്ഷത്രിയരെ കൊ ന്നശെഷം- വീരഹത്യാദൊഷം പൊക്കെണം എന്നു കല്പിച്ചു കൎമ്മം ചെയ്‌വാന്തക്കവണ്ണം ഗൊകൎണ്ണം പുക്കു- കമ്മലയിൽ ഇരുന്നു വരുണനെ സെവിച്ചു തപസ്സ ചെയ്തു വാരാന്നിധി യെ നീക്കം ചെയ്തു ഭൂമിദെവിയെ വന്ദിച്ചു- നൂറ്ററുപതു കാതം ഭൂമിയെ ഉണ്ടാക്കി- മല യാളഭൂമിക്ക രക്ഷവെണം എന്നു കല്പിച്ചു- ൧൦൮- ൟശ്വരപ്രതിഷ്ഠ ചെയ്തു. എന്നി ട്ടും ഭൂമിക്കിളക്കം മാറിയില്ല എന്നു കണ്ട ശെഷം ശ്രീ പരശുരാമൻ നിരൂപിച്ചു ബ്രാഹ്മണരെ ഉണ്ടാക്കി, പല ദിക്കിൽ നിന്നും കൊണ്ടു വന്നു കെരളത്തിൽ വെച്ചു. അവർ ആരും ഉറച്ചിരു ന്നില്ല അവർ ഒക്ക താൻ തന്റെ ദിക്കിൽ പൊയ്ക്കളഞ്ഞു- അതിന്റെ ഹെതു- കെരള ത്തിൽ സൎപ്പങ്ങൾ വന്നു നീങ്ങാതെ ആയി പൊയി അവരുടെ പീഡ കൊണ്ട ആൎക്കും ഉറച്ചു നില്പാ ൻ വശമല്ലാഞ്ഞതിന്റെ ശെഷം നാഗത്താന്മാർ (കുറയ കാലം) കെരളം രക്ഷിച്ചു- എ െ ന്റ പ്രയത്നം നിഷ്ഫലം എന്ന വരരുത എന്നു കല്പിച്ചു- ശ്രീപ.ര ഉത്തര ഭൂമിയിങ്കൽ ചെന്നു (ആൎയ്യപുരത്തിൽനിന്നു) ആൎയ്യബ്രാഹ്മണരെ കൊണ്ടുപൊന്നു- ആൎയ്യബ്രാഹ്മണർ (നടെ) അഹി ഛത്രം ആകുന്ന ദിക്കിന്നു പുറപ്പെട്ടു സാമന്തപഞ്ചകം ആകുന്ന ക്ഷെത്രത്തിൽ ഇരുന്നു- ആക്ഷെ ത്രത്തിന്നു കുരുക്ഷെത്രം എന്ന പെരുണ്ടു- അവിടെ നിന്നു പ.ര. ൬൪ ഗ്രാമത്തെയും പുറപ്പെടിച്ചു കൊണ്ടുവന്നു നിരൂപിച്ചു, പരദെശത്ത ഒരൊരൊ അഗ്രഹാരങ്ങൾ ഗ്രാമം എന്നു ചൊല്ലിയ ഞായം- അതു വെണ്ട" എന്നു കല്പിച്ചു- ൬൪ ഗ്രാമം ആക്കി കല്പിച്ചു- ൬൪ലിന്നും പെരുമിട്ടു- അതാകുന്നത: ഗൊകർണ്ണം- ഗൊമകുടം- കാരവള്ളി- മല്ലൂർ- എപ്പനൂർ- ചെപ്പനൂർ- കാ ടലൂർ- കല്ലന്നൂർ- കാൎയ്യച്ചിറ- പൈയൻ‌ചിറ- ഇങ്ങിനെ ഗ്രാമം പത്തും- തൃക്കണി- തൃക്കട്ട- തൃ ക്കണ്പാല- തൃച്ചൊല- കൊല്ലൂർ- കൊമലം- വെള്ളാര- വെങ്ങാടു- വെണ്കടം- ചെങ്ങൊ ടു- ഇങ്ങിനെ ഗ്രാമം പത്തും- കൊടീശ്വരം- മഞ്ചീശ്വരം- ഉടുപ്പു- ശങ്കരനാരായണം- കൊട്ടം- ശിവള്ളി (ശിവവെള്ളി) മൊറ- പഞ്ച- വിട്ടൽ- (ഇട്ടലി) കുമാരമംഗലം- (കുഞ്ഞിമം ഗലം)- അനന്തപുരം- കണ്ണപുരം- ഇങ്ങിനെ ൧൨ ഗ്രാമം- ഇങ്ങിനെ ൩൨ ഗ്രാമം എന്നു കല്പിച്ചു- വൈയനൂർ- പെരിഞ്ചെല്ലൂർ- കരിക്കാടു- ഈശാനമംഗലം- ആലത്തൂർ- കരിന്തൊളം- (കാ രന്തൊളം-) തൃശ്ശിവപെരൂർ- പന്നിയൂർ, ചൊവരം- (ശിവപുരം-) ഇങ്ങിനെ പത്തും- പറ [ 6 ] പ്പൂർ- ഐരാണിക്കുളം (-ക്കളം) മൂഷികക്കുളം- ഇരിങ്ങാടിക്കൊടു (-ാണിക്കുടം), അടപ്പൂർ- ചെങ്ങനൊടു (- നാടു), ഉളിയനൂർ- കഴുതനാടു- കഴച്ചൂർ- ഇളിഭ്യം, ചമുണ്ഡ (ചാമുണ്ട), ആവ ടിപുത്തൂർ- ഇങ്ങിനെ പന്ത്രണ്ടും- കാടുകറുക (കടുമറക) കിടങ്ങൂർ- കാരനല്ലൂർ- കവിയൂ ർ- എറ്റുളനിയൂർ- (ഏറ്റുവന്നൂർ) നില്മണ്ണ (നീൎമണ്ണു) ആണ്മണി- ആണ്മളം- തിരു വല്ലായി- (-വില്ലായി) ചെങ്ങനിയൂർ- ഇങ്ങിനെ ൬൪ ഗ്രാമം എന്നു കല്പിച്ചു- അവരെ ഗൊകൎണ്ണത്തിൽ വെച്ചു തലമുടി ചിരച്ചു (കളയിച്ചു) മുമ്പിൽ കുടുമവെപ്പി ച്ചു- "(പൂൎവ്വശിഖ പരദെശത്തു നിഷിദ്ധം) മുമ്പിൽ കുടുമവെച്ചാൽ പിന്നെ അങ്ങു ചെന്നാൽ സ്വജാതികൾ അംഗീകരിക്ക ഇല്ല" എന്നിട്ടത്രെ മുമ്പിൽ കുടുമവെച്ചത- അതിന്റെ ശെഷം അറുവതുനാലിന്നും പൂവും നീരും കൂട "ബ്രഹ്മക്ഷത്രമായി (-ഛത്രം, -ക്ഷത്രിയരായി) നിങ്ങ ൾ അനുഭവിച്ചു കൊൾ്ക" എന്നു പറഞ്ഞു കൊടുക്കയും ചെയ്തു- ആ കൊടുത്തതു ഏകൊദകം. അതിന്റെ ശെഷം ഭൂമിരക്ഷിക്കെണം എന്ന കല്പിച്ചു "നിങ്ങൾ്ക്ക ആയുധപ്രയൊ ഗം വെണമല്ലൊ അതിന്നു എന്നൊട ആയുധം വാങ്ങി കൊൾ്ക" എന്ന ൬൪ ലിലുള്ളവരൊട ശ്രീപ.ര. അരുളിചെയ്താറെ- എല്ലാവരും കൂടി നിരൂപിച്ചു കല്പിച്ചു "ആയുധം വാങ്ങിയാൽ രാ ജാംശമായ്വരും- തപസ്സിൻ കൂറില്ലാതെ പൊം വെദൊച്ചാരണത്തിന്നു യൊഗ്യമില്ല ബ്രാഹ്മ ണരാകയും ഉണ്ടു (അനെകം കൎമ്മങ്ങൾ്ക്കൊക്കയും വൈകല്യവുമുണ്ടു)" എന്നു കല്പിച്ചു- ൬൪ ലിൽ പെരിഞ്ചെല്ലൂർ- ൩൦൦൦- പൈയനൂർ ൨൦൦൦- പന്നിയൂർ ൪൦൦൦- പറപ്പൂർ ൫൦൦൦- ചെങ്ങന്നി യൂർ ൫൦൦൦- ആലത്തൂർ ൧൦൦൦- ഉളിയനൂർ ൫൦൦൦- ചെങ്ങനൊടു ൫൦൦൦- ഐരാണിക്കുളം ൪൦൦൦- മൂഷികക്കുളം ൧൦൦൦- കഴുതനാടു ൧൦൦൦- ഇങ്ങിനെ പത്തരഗ്രാമത്തിൽ ൧൪ ഗൊത്രത്തി ൽ ചിലരെ അവരൊധിച്ചു ൩൬൦൦൦ ബ്രാഹ്മണരെ കല്പിച്ചു- ൩൬,൦൦൦ ബ്രാഹ്മണരും കൂട ചെന്നു ൬൪ ഗ്രാമത്തിന്റെ കുറവു തീൎത്തു, അവരുടെ സംവാദത്താൽ ശ്രീ പ.രാമനൊട ആയുധം വാങ്ങി പ.ര. ആയുധപ്രയൊഗങ്ങളും ഗ്രഹിപ്പിച്ചു കൊടുത്തു- കന്യാകുമാരി ഗൊകൎണ്ണംപൎയ്യന്തം െ കരളം ൧൬൦ ക്കാതം ഭൂമി വാണു രക്ഷിച്ചു കൊൾ്ക" എന്നു പറഞ്ഞു വാളിന്മെൽ നീർ പകൎന്നു കൊടുക്കയും ചെയ്തു- അവർ ൩ വട്ടം കൈ നീട്ടി നീർ വാങ്ങുകയും ചെയ്തു- (ഭരദ്വാജഗൊ ത്രത്തിലുള്ളവർ ശ്രീ.പ.രാമനൊടു "ശസ്ത്രഭിക്ഷയെ ദാനം ചെയ്ക" എന്ന ആയുധം വാങ്ങി എല്ലാവരുടെ സമ്മതത്താൽ കൈ കാട്ടി വാങ്ങിയ്തു-) ശ്രീ.പ.രാമന്റെ അരുളപ്പാടാൽ വാളും ഭൂമിയും വാങ്ങുക ഹെതുവായിട്ട വാഴുവർ (വാഴുർ-വാഴിയൂർ-വാഴിയൊർ-) എന്നവരെ പെരുംഇട്ടു- അവർ ഒരുത്തരെ കൊല്ലുവാൻ(-നും) ഒരുത്തരെ സമ്മതി പ്പിക്കെണ്ട- (മുമ്പിനാൽ (ആയുധം) വാങ്ങിയതു: ൧ ഇടപ്പള്ളി നമ്പിയാതിരി- പിന്നെ- ൨ വെങ്ങനാട്ട നമ്പിയാതിരി (വെണ്മ-) ൩- കനിത്തലപ്പണ്ടാല- ൪ പുതുമനക്കാട്ടു നമ്പിയാ തിരി, ൫ ഇളമ്പയിലിണ്ടാല- ൬ പുന്നത്തൂർ നമ്പിടി- ൭ തലയൂർ മൂസ്സതു- ൮ പിലാന്തൊ ളി മൂസ്സതു- ൯ ചൊഴത്ത് ഇളയതു- ൧൦ കുഴിമണ്ണു മൂസ്സതു ൧൧ കല്ലുക്കാട്ട ഇളയതു[ 7 ] ൧൨. പൊന്നിനിലത്തു മുമ്പിൽ- ഇങ്ങിനെ പന്ത്രണ്ടാൾ മുമ്പാക്കി കല്പിച്ച "തങ്ങൾ" "(ഞങ്ങ ൾ)" എന്നു പറവാൻ കാരണം- തപശ്ശക്തി എന്നു ചിലർ നിരൂപിച്ചിരിക്കുന്നു- അതങ്ങി നെ അല്ല ശസ്ത്രഭിക്ഷയെ തങ്ങളുടെ ഗൊത്രം വാങ്ങുകയാൽ "വാൾ നമ്പി" ആയകാരണം- വാൾ തങ്ങളുടെയ കൈയിലുണ്ടെന്ന സിദ്ധാന്തം- ഇങ്ങിനെ ഭൂമി രക്ഷിപ്പാൻ ൩൬൦൦൦ ബ്രാഹ്മണരെ ആയുധപാണികളാക്കി കല്പിച്ചു-- അനന്തരം ൬൪ ഗ്രാമത്തെയും കൂടെ വരുത്തി "നടെ നടെ പീഡിപ്പിച്ച സൎപ്പങ്ങൾക്ക എ ല്ലാടവും ഒരൊ ഓഹരി ബ്രഹ്മസ്വത്താൽ കൊടുത്തു- നിങ്ങൾക്ക അവർ സ്ഥാനദൈവമാ യിരിക്കെണം (പരദെവതയായിരുന്നു രക്ഷിക്കെണം)" എന്നു കല്പിച്ചു- അവൎക്ക ബ്രഹ്മ സ്വത്താൽ ഒരൊ ഓഹരി കൊടുത്തു പ്രസാദത്തെയും വരുത്തി (അവൎക്ക ബലിപൂജാകൎമ്മങ്ങ ളെ ചെയ്തു പരിപാലിച്ചു കൊൾ്ക എന്നരുളിച്ചെയ്തു) അവരെ സ്ഥാനദൈവമാക്കി െ വച്ചു- കെരളത്തിൽ സൎപ്പപീഡയും പോയി-- അതിന്റെ ശെഷം (ആയുധപാണിക ൾ്ക്ക) കെരളത്തിൽ ൧൦൦൮ നാല്പത്തീരടി സ്ഥാനം ഉണ്ടാക്കി അനെകം കളരിപരദെവത മാരെയും സങ്കല്പിച്ചു- അവിടെ വിളക്കും പൂജയും കഴിപ്പിച്ചു- സമുദ്രതീരത്തു ദുൎഗ്ഗാദെവി യെയും പ്രതിഷ്ഠിച്ചു- (മലയരികെ ശാസ്താവിനെ പ്രതിഷ്ഠിച്ചു) നാഗവും ഭൂതവും പ്രതി ഷ്ഠിച്ചു- ഭൂമിയിൽ കനകചൂൎണ്ണം വിതറി (അമൎത്തു കനകനീർ സ്ഥാപിച്ചു)രാശിപണം അടിപ്പി ച്ചു) നിധിയും വെച്ചു അങ്ങിനെ ഭൂമിക്കുള്ള ഇളക്കം തീൎത്തു (മാറ്റി ഇരിക്കുന്നു)- അതിന്റെ ശെഷം "ആൎയ്യബ്രാഹ്മണർ മലയാളത്തിൽ ഉറച്ചിരുന്നു പൊൽ" എന്നു കെട്ടു മുമ്പിൽ (സൎപ്പഭീതി ഉണ്ടായിട്ടു) പൊയ പരിഷയും പൊന്നു- വന്നു- അവർ ഒക്കെയും പഴന്തുളുവർ ആയിപ്പൊയി; അവരെ തുളുനാട്ടിൽ തുളുനമ്പിമാർ എന്ന പറയുന്നു അവർ ൬൪ ലിൽ കൂടിയവരല്ല. അതിന്റെ ശെഷം ശ്രീ പ.ര. ൬൪ ഗ്രാമത്തെയും വരുത്തി വെള്ളപ്പനാട്ടിൽ കൊണ്ടു വന്നു വെച്ചു ൬൪ ഗ്രാമത്തിന്നും ൬൪ മഠവും തീൎത്തു ൬൪ ദെശവും തിരിച്ചു കല്പിച്ചു ഒരൊരൊ ഗ്രാമത്തിന്നു (പരിഷയ്ക്ക) അനുഭവിപ്പാൻ വെവ്വെരെ ദെശവും വസ്തുവും തിരിച്ചു കൊടുത്തു- ഒരു ഗ്രാമത്തിനും വെള്ളപ്പനാട്ടിൽ വസ്തുവും തറവാടും കൂടാതെ കണ്ടില്ല- (അവിടെ എല്ലാവൎക്കും സ്ഥലവുമുണ്ടു) ൬൪ ഗ്രാമത്തിന്നും വെള്ളപ്പനാട പ്രധാനം എന്ന കല്പിച്ചു- (പെരുമനഗ്രാമത്തിന്നു) ചിലൎക്ക പുരാണവൃത്തി കല്പിച്ചു കൊടുത്തു- രണ്ടാമത വന്ന പരിഷ യിൽ ചിലൎക്ക തന്ത്രപ്രവൃത്തി കൊടുത്തു- ൬൪ ഗ്രാമത്തിന്നും തന്ത്രപ്രവൃത്തി കല്പിച്ചിട്ടില്ല- ൬൪ ഗ്രാമത്തിലുള്ള ഇരിങ്ങാടികൂടു (– ാണികുട്ട) തരണനല്ലൂർ (നെല്ലൂർ) കൈവട്ടക എടുത്തു തുട ങ്ങി (വട്ടകം വൃത്തി (നാലു) ആറു ഗ്രാമത്തിന്നു കല്പിച്ചിരിക്കുന്നു). പയ്യന്നൂർ ഗ്രാമത്തിന്ന നമ്പിക്കൂ റു എല്ലാടവും കല്പിച്ചു കൊടുത്തു- അനന്തരം ൬൪ലിലുള്ളവരൊടരുളി ചെയ്തു "ഇക്കെരള ത്തിങ്കൽ ദെവതകൾ പൊന്നു വന്നു മനുഷ്യരെ പീഡിപ്പിച്ചു ദെവതഉപദ്രവം വൎദ്ധിച്ചാൽ അപമൃത്യു അനുഭവിക്കും അതു വരരുത" എന്ന് കല്പിച്ചിട്ട ൬൪ലിൽ ആറു ഗ്രാമത്തിൽ ൧൨ ആ [ 8 ] ളും കല്പിച്ചു- ൧൨ ആൾ്ക്ക മന്ത്രൊപദെശവും ചെയ്തു- (അതാകുന്നതു: മുമ്പിനാൽ പെരുഞ്ചെല്ലൂർ ഗ്രാ മത്തിൽ "അടികച്ചെരി" "കാളകാട്ട" അങ്ങിനെ രണ്ടാൾ കല്പിച്ചു- മലയിൽ നിന്നു വരുന്ന ദുൎദ്ദെവ തകളെ തടുപ്പാൻ ദുൎമ്മന്ത്രം സെവിച്ചു ദുൎദ്ദെവതകളെ തടത്തു നിൎത്തുക എന്നും ആപല്കാലത്തിങ്ക ൽ ഭദ്രനെ സെവിച്ച ആപത്തുകളെ നീക്കുക എന്നും അരുളി ചെയ്തു- ബ്രാഹ്മണരുടെ കൎമ്മങ്ങൾക്ക വൈകല്യമുണ്ടെന്നു കണ്ടു രണ്ടാമത കാളകാട്ടിന്ന കല്പിച്ചിതു- സമുദ്രതീരത്തിങ്കന്നുവരും ജലദെ വതകളെ തടത്തു നിൎത്തുവാൻ സന്മന്ത്രങ്ങളെ സെവിച്ചു സൽകൎമ്മമൂൎത്തിയെ പ്രസാദിപ്പിച്ചു ആ പല്കാലത്തിങ്കൽ ദുൎഗ്ഗയെ സെവിച്ചാൽ ആപത്തു നീങ്ങും എന്നുമരുളി ചെയ്തു- പിന്നെ കരിക്കാട്ടു ഗ്രാ മത്തിൽ "കാണിയൊട കാട്ടു-മാടം- ഇങ്ങിനെ രണ്ടാൾ്ക്കും ദുൎമ്മന്ത്രവും സന്മന്ത്രവും" കല്പിച്ചു കൊടുത്തു- പി ന്നെ ആലത്തൂർ ഗ്രാമത്തിൽ "കക്കാടു. കുഴിമന" ഇങ്ങിനെ രണ്ടാളൊടും ദുൎമ്മന്ത്രം കൊണ്ടും സന്മന്ത്രം കൊണ്ടും ജയിച്ചൊളുക എന്ന കല്പിച്ചു- പിന്നെ ചൊവരത്തിൽ പുതുക്കൊട്ട, പുതുമന" എന്നവരെ യും- പെരുമനഗ്രാമത്തിൽ കല്ലകാടു, കക്കാട്ടുകൊളം" എന്നിരിവരെയും- ഇരിങ്ങാടിക്കുടെ ഗ്രാ മത്തിങ്കൽ "ചുണ്ടക്കാടു, മൂത്തെമന" ഇങ്ങിനെ രണ്ടാളെയും കല്പിച്ചു- മലയിൽനിന്നു വരുന്ന ദു ൎദ്ദെവതകളെ തടുത്തു നിൎത്തുവാൻ ആറാളെ ദുൎമ്മന്ത്രമൂർത്തിയെ സെവിപ്പാനും സമുദ്രത്തിങ്കന്നു വരുന്ന ദെവതകളെ തടുത്തു നിൎത്തുവാൻ ആറാളെ സന്മന്ത്രമൂൎത്തിയെ സെവിപ്പാനും ആക്കി. ഇ ങ്ങിനെ ഉത്തമത്തിലും മദ്ധ്യമത്തിലും പന്ത്രണ്ടാളുകളെ കെരളത്തിൽ സമ്പ്രദായികൾ എന്നു ക ല്പിച്ചു)--അതിന്റെ ശെഷം ശ്രീപ.ര. അരുളി ചെയ്തു, "എന്റെ വീരഹത്യാദൊഷം ആ ർ കൈ എല്ക്കുന്നു" എന്നതു കെട്ടു, ഭരദ്വാജഗൊത്രത്തിൽ ചിലർ വീരഹത്യാദൊഷം കൈ എല്പൂതുഞ്ചെയ്തു- അവർ രാവണനാട്ടുക്കാര ഗ്രാമത്തിലുള്ളവർ- ഊരിലെ പരിഷ എന്നു പെരുമിട്ടു "നിങ്ങൾക്ക ഒരീശ്വരൻ പ്രധാനമായ്വരെണമല്ലെ അതിന്നു സുബ്രഹ്മണ്യനെ സെവിച്ചു കൊൾ്ക എന്നാൽ നിങ്ങൾ്ക്കുണ്ടാകുന്ന അല്ലലും മഹാവ്യാധിയും നീങ്ങി, ഐശ്വൎയ്യവും വംശവും വ ളരെ വൎദ്ധിച്ചിരിക്കും വാളിന്നു നമ്പിയായവരെ വിശെഷിച്ചും സെവിച്ചു കൊൾ്ക" എന്നരുളി ചെയ്തു വളരെ വസ്തുവും കൊടുത്തു-- (ഇക്കെരളത്തിൽ എല്ലാവരും മാതൃപാരമ്പൎയ്യം അനുസരിക്കെണം, എനിക്കും മാതൃപ്രീതി ഉള്ളൂ എന്ന ൬൪ലിലുള്ളവരൊട കല്പിച്ചപ്പോൾ എ ല്ലാവൎക്കും മനഃപീഡ വളരെ ഉണ്ടായി എന്നാറെ, പൈയനൂർ ഗ്രാമത്തിലുള്ളവർ നിരൂപ്പിച്ചു പരശുരാമൻ അരുളിച്ചെയ്ത പൊലെ അനുസരിക്കെണം എന്നു നിശ്ചയിച്ചു മാതൃപാരാ മ്പൎയ്യം അനുസരിക്കയും ചെയ്തു. ചില ഗ്രാമത്തിങ്കന്നു കൂട അനുസരിക്കെണം എന്നു കല്പിച്ചു- അതിന്റെ ശെഷം ആരും അനുസരിച്ചില്ല-- പിന്നെ പരദെശത്തുനിന്നുപല വകയിലുള്ള ശൂദ്രരെ വരുത്തി. അവരെക്കൊണ്ടും മാതൃപാരമ്പൎയ്യം വഴി പോലെ അനുസരിപ്പിച്ചു അവർ ൬൪ ഗ്രാമത്തിന്നും അകമ്പടി നടക്കെണം എന്നും അവൎക്ക രക്ഷ ബ്രാഹ്മണർ തന്നെ എന്നും കല്പിച്ചു). ഇങ്ങിനെ ശ്രീ പ.ര. കൎമ്മഭൂമി മലയാളം ഉണ്ടാക്കി ൬൪ ഗ്രാമത്തിൽ ബ്രാഹ്മണൎക്ക ഉദക ദാനം ചെയ്തു- മുമ്പിൽ ൬൪ ഗ്രാമത്തിന്നും ഒരുമിച്ചു പൂവും നീരും കൊടുത്തതു അനുഭവിപ്പാ [ 9 ] ൻ ജന്മം എന്നു പറയുന്നു- ആ കൊടുത്തതു ഓരൊ ഗ്രാമത്തിലുള്ള തറവാട്ടുകാൎക്ക ഒരു മിച്ചു കൊടുത്ത എകൊദകം- പിന്നെ (ആറും-നാലും) പത്തുഗ്രാമത്തിൽ ൧൪ ഗൊത്രത്തിൽ ൩൬,൦൦൦ ബ്രാഹ്മണൎക്ക വാളിന്മെൽ നീർ പകൎന്നു കൊടുത്തതു രാജാംശം- അവൎക്ക എന്റെ ജ ന്മം എന്നു ചൊല്ലി വിരൽ മുക്കാം- മറ്റെവൎക്കും "എന്റെ ജന്മം" എന്നു വിരൽ മുക്കരുത അവൎക്ക അനുഭവത്തിന്നെ മുക്കുള്ളു അവരന്യൊന്യം മുക്കുമ്പൊൾ "എനിക്കനുഭവം" എന്നു ചൊല്ലി വിരൽ മുക്കെണം ഇതറിയാതെ ജന്മത്തിനു വിരൽ മുക്കിയാൽ വിരൽ നെരെ വരിക ഇല്ല- മുപ്പത്താറായിരത്തിലുള്ളവൎക്ക കൊടുത്തതു എകൊദകമല്ല ഭൂമി യെ രക്ഷിപ്പാൻ അവരെ ആയുധപാണികളാക്കി കല്പിച്ചു- ഇക്കെരളത്തിങ്കൽ വാഴുന്ന മനുഷ്യർ സ്വൎഗ്ഗവാസികളൊട ഒക്കും ദെവലൊകത്തിന്നു തുല്യമായ്‌വരെണം എന്നും സ്വൎഗ്ഗാനുഭൂതി അനുഭവിക്കെണം എന്നു വെച്ചു ശ്രീ പ.ര. ദെവെ ന്ദ്രനെ ഭരം എല്പിച്ചു തപസ്സിന്നാമാറു എഴുന്നെള്ളുകയും ചെയ്തു- ആറു മാസം വൎഷം വെ ണം രാജ്യത്തിങ്കൽ അനെകം അനെകം സസ്യാദികൾ ഉണ്ടാക്കെണം, അന്നവും പൂവും നീരും (പുല്ലും) വഴിപൊലെ വേണം, ദാനധൎമ്മം വൎദ്ധിച്ചു ഐശ്വൎയ്യം ഉണ്ടായിരിക്കെണം, ഐശ്വ ൎയ്യം ഉണ്ടായിട്ട ൟശ്വരസെവവഴി പൊലെ കഴിക്കെണം, ദെവപൂജയും പിതൃപൂജയും കഴി ക്കെണം, അതിന്നു പശുക്കൾ വളരെ ഉണ്ടാക്കെണം, അവറ്റിന്നു പുല്ലും തണ്ണീരും വഴിക്കെ ഉണ്ടായ്‌വരെണം, എന്നിട്ടു ദെവെന്ദ്രനെ ഭരം ഏല്പിച്ചിരിക്കുന്നു- അതുകൊണ്ട വെനിൽകാ ലത്ത് ആറു മാസം വൎഷം ആകുന്നതു-- ദെവാലയങ്ങളും ദൈവത്തിൻ കാവുകളും ഐയപ്പൻ കാവുകളും ഭദ്രകാളിവട്ടത്തും ഗണപതികാവിലും മറ്റും പല ൟശ്വരന്മാരെ കുടിവെച്ച കാവ ല്പാടുകളിലും സ്ഥാനങ്ങളിലും- ഊട്ടും പാട്ടും കഴിപ്പാനും ഉത്സവ, വേല, വിളക്ക, തീയാട്ടം, ഭര ണിവെല, ആറാട്ടു, കളിയാട്ടം, പൂരവെല, ദൈവാട്ടം, (തെയ്യാട്ടു, ദൈവമാറ്റു), തണ്ണീരമൃതം, (–തു), താലപ്പൊലി, പൈയാവിശാഖം, മാഹാമഖ, (മാമാങ്ങ)വെല എന്നിങ്ങിനെ ഉള്ള വെ ലകൾ കഴിപ്പാനായ്ക്കൊണ്ട, ആറു മാസം വെനിൽ വെളിച്ചവും കല്പിച്ചിരിക്കുന്നു. ഇങ്ങിനെ ശ്രീ പ.ര.പടെക്കപ്പെട്ടൊരു കൎമ്മഭൂമിയിങ്കൽ ഭൂദെവന്മാർ പുലർകാലെ കുളിച്ചു നന്നായിരുന്നു (കൊണ്ടു-) തങ്ങൾ്ക്കുള്ള സൽക്രിയകൾ ഒക്കയും (-നിയമാദി ക്രിയകൾ) കഴിച്ചു മറ്റു മഹാലൊകൎക്കും വരുന്ന അല്ലലും മഹാ വ്യാധികളും ഒഴിപ്പാൻ ചെയ്യെണ്ടും ഈശ്വരസെവകൾ, ഹൊ മവും ധ്യാനവും ഭഗവതിസെവ, പുഷ്പാഞ്ജലി, അന്ത്യനമസ്കാരം, ത്രികാലപൂജ (തൃക്കാൽ പൂജ), ഗണ പതിഹൊമം, മൃത്യുഞ്ജയം, മൂന്നു ലക്ഷം സഹസ്രനാമം, ധാന്വന്തരം, (ഗ്രഹശാന്തി, സഹസ്രഭൊജനം)- എന്നിങ്ങനെ അനെകം ഈശ്വരസെവകൾ കഴിച്ചു സുകൃതം വൎദ്ധിപ്പിക്ക- എന്നു ശ്രീ പ.ര.വെ ദബ്രാഹ്മണരൊട അരുളിചെയ്തും "ൟ വണ്ണം" എന്നു വെദബ്രാഹ്മണരും കൈ എല്ക്കുകയും െ ചയ്തു. (അങ്ങിനെ ഇരിക്കുമ്പൊൾ, കെരളത്തിങ്കൽ വാഴുന്ന മനുഷ്യർ സ്വൎഗ്ഗവാസികൾ്ക്കു തുല്യം പൊൽ എന്നു കെട്ടു)- പലദിക്കിൽ നിന്നും പലപരിഷയിലുള്ളബ്രാഹ്മണരും കെരളത്തിൽ പൊ ന്നു വന്നതിന്റെ ശെഷം ശ്രീ പ.ര. അവരെ പല ദിക്കിലും കല്പിച്ചിരുത്തി, പല ദെശത്തും പല [ 10 ] സ്ഥാനങ്ങളും കല്പിച്ചു കൊടുത്തു- വെദബ്രാഹ്മണർ അൎദ്ധബ്രാഹ്മണരെക്കൊണ്ടു ഭൂമിദാനം വാങ്ങി അവരുടെ പെൎക്ക ഒരൊ ദെശമാക്കി, ദെശത്തിൽ ഒരൊരു ക്ഷെത്രം ചമച്ചു, പ്രതിഷ്ഠ കഴിച്ചു, ബി ംബത്തിങ്കൽ പൂജയും ശിവവെലിയും കഴിച്ചു, നിറമാലയും ചാൎത്തി, തങ്ങൾ്ക്ക ഗ്രാമത്തിൽ സ്ഥാന- ദൈവത്തെയും സ്ഥലപരദെവതമാരെയും കുടിവെച്ചു (-ഊൎപ്പള്ളിദൈവത്തെ കുടി വെച്ചു), അവിടവിടെ ചെയ്യിപ്പിക്കെണ്ടും വെലയും വിളക്കും ഊട്ടും തിറയും കൊടുപ്പിച്ചു,- (പലദിക്കി ൽ നിന്നും ശൂദ്രരെ വരുത്തി ഇരുത്തി, അവൎക്ക പല മൎയ്യാദയും കല്പിച്ചു കൊടുത്തു), ദെശത്ത അടി മയും കുടിമയും ഉണ്ടാക്കി, അടിയാരെയും കുടിയാരെയും രക്ഷിച്ചു, തറയും സങ്കെതവും ഉറപ്പി ച്ചു, തറയകത്ത നായന്മാരെ കല്പിച്ചു, അവരെ കൊണ്ട ഒരൊ കണ്ണും കൈയും കല്പനയും കല്പി ച്ചു, അവകാശത്തിന്നു താഴ്ചയും വീഴ്ചയും വരാതെ പരിപാലിച്ചു, കുടിയാൎക്ക കീഴായ്ക്കൂരും ത ങ്ങൾ്ക്ക മെലായ്ക്കൂറും (-മെലാഴിയും), കുടിയാൎക്ക കാണവും തങ്ങൾക്ക ജന്മവും (എന്നു) കല്പിച്ചു, കാണജന്മമൎയ്യാദ (യും) നടത്തി ബ്രാഹ്മണാചാരവും ശൂദ്രമൎയ്യാദയും കല്പിച്ചു, ഊരിൽ ഗ്രാമങ്ങളി ലുള്ള ബ്രാഹ്മണരുടെ ഇല്ലവും തീൎപ്പിച്ചു, തങ്ങൾ്ക്കുള്ള ദെവപൂജയും പിതൃപൂജയും കല്പിച്ചു, നെ രും ന്യായവും നടത്തി, ൬൪ ഗ്രാമത്തിലുള്ള വെദബ്രാഹ്മണരെ ആനന്ദിപ്പിച്ചു ദാനധൎമ്മങ്ങളും ചെ യ്തു, അങ്ങിനെ ഇരുപ്പു മുപ്പത്താറായിരത്തിലുള്ളവർ (അൎദ്ധബ്രാഹ്മണർ) ഭൂമിദാനം വാങ്ങു കകൊണ്ടും വീരഹത്യാദൊഷത്തെ പരിഗ്രഹിക്ക കൊണ്ടും പാതിബ്രാഹ്മണത്വം കുറഞ്ഞു േ പായിരിക്കുന്നു)-- അൎദ്ധബ്രാഹ്മണർ ആയുധപാണികളായി പാടു നടക്കയും പടകൂടുകയും അ കമ്പടി നടക്കുകയും ചെയ്യും അതുകൊണ്ടു വാൾ നമ്പിയായതു- പട്ടിണി നമ്പിക്ക ശംഖും കുടയും അല്ലാതെ

Page 1 of 1

Public Domain (Wikisource; Wikidata creator death + pub-year check)

Public-domain text, read inside the house. Position stays on this device.

loyalties.space is the house for book authors: letters, the retail desk, and the launch. President Izno writes Netherfiend. Reviews are never bought. Lists are never rented. The house keeps the letters, the library, and the launch desk.

Amber Kumar, Defence Road, Tilpata Karanwas, Greater Noida, Uttar Pradesh 201306, India · hello@loyalties.space

Nothing playing. Choose a book to read or listen.